Tuesday, May 14, 2013

നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റത്തിനിടയിലും ഗ്രാമീണതയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവകള്‍ വറ്റാത്ത കുറേമനുഷ്യരുടെ നാടാണ് മൂരികുത്തി മൂരികുത്തിയിലെ പ്രവാസികള്‍ക്ക്‌ ഗൃഹാദുരത്വമുണര്‍ത്തുന്ന നാട്ടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ മധുമാരിപെയ്യിക്കുന്നവയാണ്‌.സൌഹൃദത്തിന്റെ കളിത്തൊട്ടിലായ മൂരികുത്തി സഹജസഹവാസങ്ങള്‍...ബാല്യകാല കുസൃതിയുടെ തേനൂറുന്ന സ്മരണകള്‍...പാഠശാലകളില്‍ പഠിച്ചും,കളിച്ചും,ഇണങ്ങിയും,പിണങ്ങിയും വളര്‍ന്ന നാളുകള്‍...അങ്ങനെ ഒരായിരം മധുവൂറുന്ന ഓര്‍മ്മകളിലൂടെ കടന്നുപോകുമ്പോള്‍ അത്‌ മനസ്സ്‌ നുറുങ്ങുന്ന കുറേ നോവുകളില്‍ ചെന്നെത്തുന്നു. അന്ന് കൂടെ കളിച്ചവര്‍... ആസുന്ദര നാളുകളെ ധന്യമാക്കിയ കൂട്ടുകാര്‍....അവരെ ഇനി എന്നുകാണും? പലരും ജീവിതയാത്രയില്‍ പല ദിക്കുകളിലെത്തിപ്പെട്ടിരിക്കുന്നു. പലരും കൂട്ടിമുട്ടാത്ത ധ്രുവങ്ങളില്‍!അവരില്‍ ചിലരെങ്കിലും ഈ ഇന്റര്‍നെറ്റിന്റെ മായിക പ്രപഞ്ചത്തിലുമുണ്ടാകും. അവര്‍ക്ക്‌ വേണ്ടി നിങ്ങളില്‍ ഒരുവന്‍ ഒരുക്കുന്ന ഒരു കൂട്ടായ്മയന്‍വരൂ... നമുക്കൊരല്‍പ്പം ഒന്നിച്ചിരിക്കാം...അല്‍പ്പം നാട്ടുകാര്യങ്ങള്‍ പറയാം...