Wednesday, June 3, 2009

സുഹൃത്ത്‌

നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്‍റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില് ഒരു കുളിര്‍ മഴയുടെ ആസ്വാദ്യത നല്കും.സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്ഇനിയുമൊട്ടേറെ ഇലകള്തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില് സ്വപ്നസാക്ഷാത്കാരം എന്ന ലക് ഷ്യ ബോധവുംമനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍വിധികളില്ലാത്ത യാത്ര...നിലാവിന്‍റെ അനന്തതയിലേക്കലിഞ്ഞു ചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്‍റെ അപാരതയിലേയ്ക്കെത്തി നോക്കുവാന്‍ എനിയ്ക്കൊരു കഥയുടെ ചിറകുണ്ട്.കറുത്തപാതയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട്ഹൃദയത്തിലെ കനലുകള്‍ അണയ്ക്കുന്ന നേര്‍വഴിയിലൂടെ കൈപിടിച്ചു നടത്തുന്ന കണ്ണുനീര്‍ തുടയ്ക്കുന്നഒരു വെളിച്ചമാണ് സുഹൃത്ത്‌. ആ സുഹൃത്തിനെ ഞാന്‍ നിന്നില്‍ കാണുന്നു.